കൊച്ചി: ഏറ്റവും താഴെ തട്ടിലുള്ളവരുടെ പോലും വികാരവും പ്രശ്നങ്ങളും അറിയുകയും അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നവരാണ് മാനേജ്മെന്റ് രംഗത്തെ മികച്ചവരെന്ന് ഡോ. എം.കെ. മുനീര്‍ എംഎല്‍എ. കേരള മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച മാനേജ്മെന്റ് കാഴ്ചപ്പാടുകള്‍; ഇതിഹാസം മുതല്‍ ആധുനികകാലം വരെ എന്ന വിഷയത്തിലുള്ള ചര്‍ച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ വിജയം വരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് ആന്‍ഡ് ജിഎസ്ടി ചീഫ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് മോഡറേറ്ററായിരുന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ്, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. കെ.എന്‍. രാഘവന്റെ പുസ്തകം മന്ത്രാസ് ഡോ. എം.കെ. മുനീര്‍ പ്രകാശനം ചെയ്തു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ കോഫി ടേബിള്‍ ബുക്ക് സിഗ്നേച്ചര്‍ ഡോ. കെ.എന്‍. രാഘവന് പ്രകാശനം ചെയ്തു.കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി, ഹോണററി സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.
താഴെ തട്ടിലുള്ളവരെയും മനസിലാക്കുന്നവരാണ് മികച്ച മാനേജ്മെന്റ് വിദഗ്ധര്‍: ഡോ.എം.കെ. മുനീര്‍
07:19 AM Jun 04, 2023 | Deepika.com