കൊച്ചി: അഗ്രികള്‍ച്ചറല്‍ പ്രമോഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടക്കുന്ന മാംഗോ ഫെസ്റ്റ് ഇന്ന് സമാപിക്കും. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും ഇന്ന് വിതരണം ചെയ്യും. ഫെസ്റ്റിനോടനുബന്ധിച്ച് ഇന്നലെ പുരുഷന്മാര്ക്കായി സംഘടിപ്പിച്ച തേങ്ങാ ചിരകല്‍ മത്സരത്തില്‍ അഞ്ചുമിനിറ്റ് കൊണ്ട് ആറുതേങ്ങാ മുറികള്‍ ചിരകിയ പാലാരിവട്ടം സ്വദേശി നിത്തു ജോയ് ഒന്നാം സ്ഥാനം നേടി.
അഞ്ചുമുറി തേങ്ങാ ചിരകി രണ്ടാം സ്ഥാനം നോര്‍ത്ത് പറവൂര്‍ സ്വദേശി സജികുമാറും മൂന്നാം സ്ഥാനം എറണാകുളം സ്വദേശി സാജനും കരസ്ഥമാക്കി. മാമ്പഴ കേക്ക് നിര്മാണില് നെടുമ്പാശേരി സ്വദേശി സജിന ഷാനവാസ് ഒന്നാം സ്ഥാനവും വാഴക്കാല സ്വദേശി ആനി ജോയ് രണ്ടാം സ്ഥാനവും വെണ്ണല സ്വദേശി സല്‍മ സൈഫുദീന്‍ മൂന്നാം സ്ഥാനവും നേടി. ടി.ജെ. വിനോദ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു.
മാംഗോ ഫെസ്റ്റ് ഇന്ന് സമാപിക്കും
07:19 AM Jun 04, 2023 | Deepika.com