മോഷ്ടാവിനെ പിടികൂടി
07:19 AM Jun 04, 2023 | Deepika.com
ഏലൂർ:ഏലൂർ വടക്കുംഭാഗത്ത് ആളൊഴിഞ്ഞ വീടുകളിൽനിന്നും മോഷണം നടത്തുന്ന ബംഗാൾ സ്വദേശി പിടിയിൽ. ഗോഷ്പാര സ്വദേശി ഷക്കീൽ മാൽ(35) എന്നയാളാണ് പിടിയിലായത്. ഏലൂർ വടക്കുംഭാഗത്തുള്ളയാളുടെ വീട്ടിൽനിന്നു മോട്ടറും പാത്രങ്ങളും മറ്റും മോഷണം നടത്തുന്നതിനിടെയാണ് ഇയാളെ ഏലൂർ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.