വൈപ്പിൻ: നിർമാണത്തൊഴിലാളിയായ പറവുർ മാക്കനായി കളത്തിൽ സാബു വർഗീസ് (53 കൊലചെയ്യപ്പെട്ട കേസില്‍ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. തിരുവനന്തപുരം കടക്കാവൂർ പെരുംകുളം മെഹ്റുന്നീസ മൻസിലിൽ നിഷാദ്(അൻവർ 40) നെ ഞാറക്കൽ പോലീസാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മുരുക്കുംപാടം സ്വദേശി വിഷ്ണു(32) വിനെ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി മുരിക്കുംപാടം ശ്മശാനത്തിന് അടുത്തു വച്ച് സാബു വർഗ്ഗീസിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം സമീപമുള്ള ഒരു പഴയ ഷെഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിന്നീട് പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂർ ഭാഗത്തുനിന്ന് ആദ്യം വിഷ്ണുവിനെയും ഇന്നലെ നിഷാദിനെയും പിടികൂടുകയായിരുന്നു.
തൊഴിലാളിയുടെ കൊലപാതകം: ഒരാൾകൂടി പിടിയിൽ
07:19 AM Jun 04, 2023 | Deepika.com