പാചകവാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു
07:19 AM Jun 04, 2023 | Deepika.com
കിഴക്കമ്പലം : പാചകം ചെയ്യുന്നതിനിടെ പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം. വെമ്പിള്ളി കൊച്ചേക്കൻ പൗലോസിന്റെ വീട്ടിലെ പാചക വാതക സിലിണ്ടറാണ് ചോർന്ന് തീ പിടിച്ചത്. വീട്ടമ്മ പാചകവാതകം തീർന്നപ്പോൾ പുതിയ സിലിണ്ടറിൽ റഗുലേറ്റർ ഘടിപ്പിച്ച് പാചകം തുടർന്നപ്പോൾ വാതകം ചോർന്ന് തീ പിടിക്കുകയായിരുന്നു. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ എൻ.ടി.ബാലൻ, എം.എസ്. മിഥുൻ, ആർ.രതീഷ്, ആർ യു.റെജുമോൻ, ആർ.വിജയരാജ്, പി.വി.വിജീഷ്, എസ്.അനിൽകുമാർ എന്നിവർ ചേർന്ന് തീ അണച്ചു.