വാട്ടർകിയോസ്കിന് റീത്ത് വച്ച് ബിജെപി പ്രതിഷേധം
07:19 AM Jun 04, 2023 | Deepika.com
തൃപ്പൂണിത്തുറ: നഗരസഭ ചൂരക്കാട് ജംഗ്ഷനിൽ ആറുമാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച വാട്ടർ കിയോസ്ക് പ്രവർത്തന സജ്ജമാകാത്തതിൽ പ്രതിഷേധിച്ച് ബിജെപി തൃപ്പൂണിത്തുറ ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിയോസ്കിനു മുന്നിൽ റീത്തുവച്ച് പ്രതിഷേധിച്ചു. തുടർന്നുനടന്ന ധർണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ്കൗൺസിലർ സുധ സുരേഷ് അധ്യക്ഷത വഹിച്ചു. നവീൻ ശിവൻ, അനിത ബിനു, കെ.ബി. ചന്ദ്രൻ, അജിത് കുമാർ, സാവിത്രി നരസിംഹ റാവു, രൂപ രാജു , വള്ളി രവി, പി.കെ. പീതാംബരൻ, എ.സി. അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.