കൊച്ചി: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെ കാപ്പാ നിയമപ്രകാരം ജയിലിലടച്ചു. തേവര കസ്തൂര്‍ബാ നഗര്‍ പുത്തന്‍വീട്ടില്‍ അമല്‍ ജിത്തിനെതിരെയാണ് (27) കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. കൊലപാതക ശ്രമം, നരഹത്യാശ്രമം, അടിപിടി കേസുകളിലും പോക്സോ കേസുകളിലും പ്രതിയാണ് അമല്‍ജിത്ത്.
2017 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും 2019 ല്‍ നരഹത്യാശ്രമ കേസിലും ഉള്‍പ്പെട്ടിട്ടുളള പ്രതി 2023 ല്‍ കോന്തുരുത്തി സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഇയാളെ വിയ്യൂര്‍ അതിസുരക്ഷ ജയിലിലേക്കു മാറ്റി.
കാപ്പാ നിയമപ്രകാരം ജയിലിലടച്ചു
07:17 AM Jun 04, 2023 | Deepika.com