അങ്കമാലി: അങ്കമാലി ടൗണിലെ ഫ്രൂട്സ് കടയിലെ ജീവനക്കാർ താമസിക്കുന്ന വീടിനോട് ചേർന്ന് പുറത്ത് സൂക്ഷിച്ചിരുന്ന പഴങ്ങൾ കൊണ്ടുവരുന്ന പെട്ടികൾക്ക് തീപിടിച്ചു. തൊട്ടടുത്ത വീടിനും തെങ്ങുകൾക്കും തീ പിടിച്ചു.
ശക്തമായ കറുത്ത പുക കണ്ടു നാഷണൽ ഹൈവേയിൽ വാഹനങ്ങൾ നിർത്തിയത് ഗതാഗതക്കുരുക്ക് ഉണ്ടാക്കി. അങ്കമാലി അഗ്നിരക്ഷാ നിലയത്തിൽനിന്നു സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിബിൻ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. ജിജി, അബ്ദുൾ നസീർ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ തീ പൂർണമായും അണച്ചു. ആലുവയിൽനിന്നു ഫയർ യൂണിറ്റ് എത്തിയിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
തീപിടിത്തം: വൻതോതിലുള്ള പുക പരിഭ്രാന്തിക്കിടയാക്കി
07:17 AM Jun 04, 2023 | Deepika.com