മെന്‍സ് ഹോസ്റ്റല്‍ മുറ്റത്ത് കഞ്ചാവ് ചെടി
07:17 AM Jun 04, 2023 | Deepika.com
കൊച്ചി: പുല്ലേപ്പടിയിലെ സ്വകാര്യ ഹോസ്റ്റലിന്റെ മുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മെന്‍സ് ഹോസ്റ്റലിന്റെ കാടുപിടിച്ച സ്ഥലത്താണ് കഴിഞ്ഞ ദിവസം ചെറിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.