കോതമംഗലം: താലൂക്കിൽ നഗരസഭയിലും പഞ്ചായത്ത് പ്രദേശത്തും ഡെങ്കിപ്പനി പടരുന്നു. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണമെന്ന ആവശ്യം ശക്തം. ഇതുവരെ മൂന്ന് രോഗികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അന്പതോളം പേർക്ക് രോഗബാധ സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
കോതമംഗലം നഗരസഭയിലും നെല്ലിക്കുഴി, പിണ്ടിമന, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളിലുമാണ് ഡെങ്കിപ്പിനി സംശയിക്കുന്നവർ കൂടുതലും. നഗരസഭയിലും നെല്ലിക്കുഴി പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചവർ കൂടുതലും. നഗരസഭയിൽ 14 പേർക്കും നെല്ലിക്കുഴി പഞ്ചായത്തിൽ ആറ് പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ നെല്ലിക്കുഴിയിൽ 11 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്.
പിണ്ടിമനയിൽ രണ്ട് പേർക്ക് സ്ഥിരീകരിക്കുകയും ആറ് പേർക്ക് പരിശോധനയിൽ സംശയിക്കുന്നുമുണ്ട്. കീരംപാറയിൽ നാല് പേർക്കാണ് രോഗബാധ സംശയിക്കുന്നത്. നഗരസഭ 25-ാം വാർഡ് വെണ്ടുവഴി മേഖലയിലും നെല്ലിക്കുഴി പഞ്ചായത്തിൽ തൃക്കാരിയൂർ മേഖലയിലുമാണ് രോഗബാധിതർ കൂടുതലുള്ളതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.
കോതമംഗലത്ത് ഡെങ്കിപ്പനി പടരുന്നു
07:17 AM Jun 04, 2023 | Deepika.com