ബോധവത്കരണ ക്ലാസും സൈക്കിൾ റാലിയും
07:17 AM Jun 04, 2023 | Deepika.com
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലോക സൈക്ലിംഗ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും സൈക്കിൾ റാലിയും നടത്തി. നേര്യമംഗലം ഹെൽത്ത് സെന്ററിലെ മിഡ് ലെവൽ സർവീസ് പ്രൊവൈഡറായ എം.എ. ഷഹീറ ബോധവത്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജെ. ജയിംസ് സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഹൈസ്കൂൾ പ്രധാനാധ്യാപിക ഷീജ മാത്യു, ലിൽബി വർഗീസ്, ജിഷ, ഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.