കോട്ടയം: ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് വ്യാപകമായ പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്കൂൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയത്.
രണ്ടു ദിവസങ്ങളിലായി ഇരുന്നൂറ് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹാൻസ്, സിഗരറ്റ്, ബീഡി തുടങ്ങിയ നിരവധി നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 32 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലയിലെ ഡിവൈഎസ്പിമാർ, എസ്എച്ച്ഒമാർ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു പരിശോധന. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടുനിന്നു.
പുകയില ഉത്പന്നങ്ങൾക്കെതിരേ വ്യാപക പരിശോധന
06:23 AM Jun 04, 2023 | Deepika.com