തുരുത്തി: ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് യുവദീപ്തി-എസ്എംവൈഎം തുരുത്തി ഫൊറോനയുടെ നേതൃത്വത്തില്ലെറ്റ്സ് ക്ലീന്‍ ഔര്‍ പ്ലേസ്’ പരിപാടിയുടെ ഭാഗമായി ചങ്ങനാശേരി ബൈപാസില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് ഡെറിക് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. റോജന്‍ പുരയ്ക്കല്‍, അതിരൂപത പ്രസിഡന്റ് ജോര്‍ജ് തയ്യില്‍, ഡെന്നി തോമസ്, റോസ്ലിന്, അജയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: ചങ്ങനാശേരി ഫൊറോന യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ കുമരങ്കരിയില്‍ തോട്ടില്‍ കിടന്ന പോള വാരി പരിസ്ഥിതി ദിനാചരണം നടത്തി. ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങള്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണവും പോള വാരല്‍ പരിപാടിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ഫൊറോന യുവദീപ്തി പ്രസിഡന്റ് അരുണ്‍ ടോം തോപ്പില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ആന്റണി ആനക്കല്ലുങ്കല്‍ സന്ദേശം നല്കി.
ഫൊറോന ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുളിക്കപ്പടവില്‍, കുമരങ്കരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ഐബിന്‍ പകലോമറ്റം, ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ് ആനി കെ. തോമസ്, ഭാരവാഹികളായ അലന് ജോസഫ് കണ്ണമ്പള്ളി, ഡോഡി ജോണ്സണ് കൊച്ചുതറ, ക്രിസ്റ്റീന സാബു ആലംപറമ്പില്‍, അലീന റോസ് മാത്യു മൂലയില്‍, ഡെന്നീസ് കെ. ബൈജു കുന്നേല്‍, റോസി ജോജി നമ്പിശേരിക്കളം എന്നിവര്‍ പ്രസംഗിച്ചു.
പ്ലാസ്റ്റിക് പെറുക്കിയും പോള വാരിയും യുവജനങ്ങൾ...
06:23 AM Jun 04, 2023 | Deepika.com