ചിങ്ങവനം: സിപിഎം ഭരിക്കുന്ന പനച്ചിക്കാട്, ചാന്നാനിക്കാട് എസ്സി-എസ്ടി സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിക്കെതിരേ പനച്ചിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് പടിക്കല്‍ ധര്‍ണ നടത്തി. നിക്ഷേപകരുടെ പണം തിരികെ കിട്ടാതെ വന്നതോടെയാണ് അഴിമതി പുറംലോകമറിയുന്നത്.
പലരുടേതായി 60 ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് ബാങ്കില്‍ നടന്നിരിക്കുന്നതെന്നാണ് ആരോപണം. ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍ കൈതയില്‍, ബാബുക്കുട്ടി ഈപ്പന്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോൺഗ്രസ് ധര്‍ണ നടത്തി
06:18 AM Jun 04, 2023 | Deepika.com