കോട്ടയം: കിടങ്ങൂർ പഞ്ചായത്തിലെ കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിക്കുന്ന ഒപി ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി. 10,000 ചതുരശ്ര യടി വിസ്തീർണമുള്ളതാണ് പുതിയ കെട്ടിടം.പഞ്ചായത്ത് ഒന്നാം വാർഡിലാണ് കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം. സംസ്ഥാന സർക്കാർ എൻഎച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.37 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
നിലവിലുള്ള കെട്ടിടത്തിനടുത്തു തന്നെയാണ് പുതിയ ഒപി ബ്ലോക്കും. ഫാർമസി, സ്റ്റോർ, ലാബ്, ഡോക്ടർമാർക്കായുള്ള നാല് പരിശോധനാ മുറികൾ, നഴ്സിംഗ് സ്റ്റേഷൻ, നീരീക്ഷണ മുറി, ശുചിമുറി, കാത്തിരിപ്പ് കേന്ദ്രം എന്നിവയാണ് പുതിയ ഒപി കെട്ടിടത്തിലുള്ളത്. ഈ മാസം ഉദ്ഘാടനം നടത്തി കെട്ടിടം തുറന്നു നൽകും.
കൂടല്ലൂർ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി
06:18 AM Jun 04, 2023 | Deepika.com