മുളക്കുളത്ത് ശുചീകരണ യജ്ഞം നടത്തി
06:14 AM Jun 04, 2023 | Deepika.com
പെരുവ: മുളക്കുളം പഞ്ചായത്തില്‍ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ യജ്ഞം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തോഫീസും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.ആര്. സജീവന്, മേരിക്കുട്ടി ലൂക്കാ, കെ.ആര്. അരുണ്‍, ശില്പാ ദാസ്, എ.കെ. ഗോപാലന്, അനിതാ സണ്ണി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.