കുറ്റവിചാരണ സദസ്
06:14 AM Jun 04, 2023 | Deepika.com
കല്ലറ: അഴിമതിയും കെടുകാര്യസ്ഥതയുമില്ലാത ഒരു പദ്ധതിപോലും കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത പിണറായി വിജയന് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റി കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. നീരൊഴിക്കല്‍ കവലയില്‍ നടന്ന പരിപാടി ജോയി കല്പകശേരി ഉദ്ഘാടനം ചെയ്തു. ബിജെപി കല്ലറ പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. പ്രജീഷ്കുമാര്, കെ. അനിരുദ്ധന്, ബാലകൃഷ്ണന് നായര്‍, ജോയി കുടിലില്‍, ചെല്ലപ്പന് പറവന്തുരുത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.