അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം
06:09 AM Jun 04, 2023 | Deepika.com
രാമപുരം: സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും അതത് സ്വകാര്യ വ്യക്തികള്‍ തന്നെ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന് രാമപുരം പഞ്ചായത്ത് സെക്രട്ടറി. പാലിച്ചി ല്ലെങ്കിൽ മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതും നഷ്ടപരിഹാരം നല്കുവാന് ബാധ്യത ഉണ്ടായിരിക്കുന്നതുമാണ്. കാടുപിടിച്ച് കിടക്കുന്ന പുരയിടങ്ങളും അതത് വ്യക്തികള്‍ തന്നെ വെട്ടി തെളിച്ച് വൃത്തിയാക്കി ഇടേണ്ടതുമാണെന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.