പാലാ: ഗുസ്തി കായികതാരങ്ങളുടെ സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സമരത്തിന് ആധാരമായ പീഡന കേസ് പ്രതിയായ പ്രജിത് ഭൂഷണ് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും സമരം ചെയ്യുന്ന ഗുസ്തി തരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എഐവൈ എഫിന്റെ നേതൃത്വത്തില്‍ പാലായില്‍ ധര്‍ണ നടന്നു.
സിപിഐ മണ്ഡലം സെക്രട്ടറി സണ്ണി ഡേവിഡ് കുരിശുപള്ളി കവലയില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു. വിനീത് പി. വിജയന് അധ്യക്ഷത വഹിച്ചു. വി.ടി.തോമസ് , പി.കെ. ഷാജകുമാർ, പി.ആർ. തങ്കച്ചൻ, എം.ടി. സജി, സിബി ജോസഫ്, എന്‍ എസ്. സന്തോഷ്കുമാർ, കെ.ബി. അജേഷ്, കെ.കെ. അനില്‍ കുമാർ, ഷജിത് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
06:08 AM Jun 04, 2023 | Deepika.com