പൂഞ്ഞാർ തെക്കേക്കര ഹരിതസഭ അഞ്ചിന്
06:07 AM Jun 04, 2023 | Deepika.com
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു മാലിന്യ മുക്ത ശുചിത്വ പഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അഞ്ചിനു രാവിലെ 10 ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഹരിത സഭ ചേരും. യോഗത്തിൽ പഞ്ചായത്തിൽ നടത്തിയിട്ടുള്ള മാലിന്യനിർമാർജന ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തും.