ചെമ്മലമറ്റം: നാടിന് പ്രിയങ്കരനായിരുന്ന ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേലിന് നാട് ഒന്നാകെ വിട നൽകി.
രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക മേഖലയിലെ ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനും സംസ്കാര ചടങ്ങിലും പങ്കെടുത്തത്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
സംസ്കാര ശേഷം തിടനാട്പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്, യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മീനച്ചിൽ ഈസ്റ്റ് ബാങ്ക് ചെയർമാൻ കെ. എഫ്. കുര്യൻ, വി.എൻ. ശശിധരൻ, എം.ജി.ശേഖരൻ, ജോമോൻ ഐക്കര, നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി, വി.പി. നാസർ, സജി.എസ്. തെക്കേൽ, ഷോൺ ജോർജ്, സാബു പ്ലാത്തോട്ടം, തോമസ് വടകര, തോമസ് അഴകത്ത്, ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ, ആനിയമ്മ സണ്ണി, ബീനാമ്മ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
മണിക്കൊമ്പേൽ സാറിന് വിട നൽകി ചെമ്മലമറ്റം
06:07 AM Jun 04, 2023 | Deepika.com