പാലാ: കരൂര്‍ ലാറ്റക്സ് ഫാക്ടറിയില്‍നിന്നും പെന്ഷന് പറ്റിയ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി നല്‍കണമെന്ന് കരൂര്‍ ലാറ്റക്സ് ഫാക്ടറി തൊഴിലാളി യൂണിയന് - കെടിയുസി-എം ആവശ്യപ്പെട്ടു.
ഹെഡ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ യൂണിയന് പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജു ജോസ് അധ്യക്ഷത വഹിച്ചു. ഷിബു കാരമുള്ളില്‍, ജോസ് പരമല, കെ.കെ. ദിവാകരന് നായര്‍, കുര്യാച്ചന് മണ്ണാര് മറ്റം, വിന്‍സന്റ് തൈമുറി, രാജന് കിഴക്കേടത്ത്, ജിജി തുരുത്തിക്കര, സജി നെല്ലന്‍കുഴിയില്‍, സത്യന് പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരൂര്‍ ലാറ്റക്സ് ഫാക്ടറി: ധര്‍ണ നടത്തി
06:06 AM Jun 04, 2023 | Deepika.com