ബാലവേദി കലോത്സവം
06:06 AM Jun 04, 2023 | Deepika.com
പാലാ: ബാലവേദി പാലാ മണ്ഡലം കലോത്സവം പന്ത്രണ്ടാംമൈലിൽ എസ്എന്‍ഡിപി ഹാളില്‍ നടന്നു. ബാലവേദി സംസ്ഥാന കോ-ഓഡിനേറ്റര്‍ സി.ഡി. ബാബു കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ആര്. തങ്കച്ചന് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ സി.കെ. ആശ എംഎല്‍എ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.കെ. ഷാജകുമാര്‍ അധ്യക്ഷത വഹിച്ചു.