കാഞ്ഞിരപ്പള്ളി: മയക്കുമരുന്നിന്റെ വ്യാപനം സമകാലിക സാമൂഹ്യ പരിസരങ്ങളില്‍ വർധിക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ചെറുപുഷ്പ മിഷന് ലീഗ് സംസ്ഥാന സമിതി 2023-24 പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ പുളിക്കല്‍.
നമ്മുടെ യുവജനനിരയെ ഇല്ലെന്നാക്കുവാന്‍ വളരെ ആസൂത്രിതമായി വര്‍ഗീയ ശക്തികള്‍, വിഭാഗീയ ചിന്താഗതിക്കാര്‍ എന്നിവര്‍ ബോധപൂര്‍വം ഇറക്കുമതി ചെയ്യുന്ന കടുത്ത തിന്മ തിരിച്ചറിഞ്ഞുകൊണ്ട് പ്രതികരിക്കുവാന്‍ മിഷന് ലീഗിന്റെ കുഞ്ഞുങ്ങള്‍ക്ക് കഴിയണം. കര്‍ത്താവിനെ മുറുകെ പിടിച്ചുകൊണ്ട് മിഷന്‍ലീഗിന്റെ കരുത്തുറ്റ നേതാക്കളായി മുന്നോട്ട് പോകണമെന്നും ത്യാഗം സഹിക്കാതെ എളുപ്പവഴിയിലൂടെ വിജയം നേടാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേർത്തു.
രാവിലെ പൊടിമറ്റത്ത് നിന്നാരംഭിച്ച പ്രേഷിത റാലി സെന്റ് മേരീസ് ഇടവക വികാരി ഫാ. മാര്ട്ടിന് വെള്ളിയാകുളം ഫ്ലാഗ് ഓഫ് ചെയ്തു. മുണ്ടക്കയം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ടോം ജോസ് സന്ദേശം നല്കി. പൊതുസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത ചാന്‍സിലര്‍ മോണ്‍. ജോസ് നവസ് പുത്തന്‍പറമ്പില്‍ മുഖ്യപ്രഭാഷണവും സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണവും നടത്തി.
സിഎംഎല്‍ വിജയപുരം രൂപത ഡയറക്ടര്‍ ഫാ. മാത്യു ഒഴത്തില്‍, സംസ്ഥാന സെക്രട്ടറി ജിന്റോ തകിടിയേല്‍, അന്തര്‍ദേശീ യ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്, ദേശീയ പ്രസിഡന്റ് സുജിപുല്ലുകാട്ട്, സിന്റ ഡെന്നീസ്, ഫാ. സെബാസ്റ്റ്യന്‍ തെക്കേത്തത്തേരില്, ഫാ. സജി പൂവത്തുകാട്, ഫാ. ജിതിന് വേലിക്കകത്ത്, തോമസ് അടുപ്പുകല്ലുങ്കല്‍, സ്നേഹ വര്‍ഗീസ് മടുക്കക്കുഴി, ജസ്റ്റിന് വയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിഎംഎൽ സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനം
06:02 AM Jun 04, 2023 | Deepika.com