കുഴഞ്ഞുവീണു മരിച്ചു
12:51 AM Jun 04, 2023 | Deepika.com
പറവൂർ: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പെരുന്പടന്ന മുണ്ടകപ്പാടത്ത് അബ്ദുൾ റഹിമാന്റെ മകൻ അബ്ദുൾ നാസർ (54) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നഗരത്തിലുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ സുഹൃത്തുകളുമൊത്ത് പോയി വീട്ടിലേക്ക് തിരിച്ചു വരുംവഴി മൂകാംബിക ക്ഷേത്രത്തിന് സമീപത്തുള്ള റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഭാര്യ: ഷാനിബ. ഉമ്മ: റുക്കിയ. മക്കൾ: ഫാത്തിമ നസ്നിൻ, ഫിദ നൗറിൻ.