വാ​ൽ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

01:55 AM Jun 03, 2023 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അഞ്ചു ദി​വ​സ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി.കോ​യ​ന്പ​ത്തൂ​ർ സി​ങ്ക​ന​ല്ലൂ​ർ സ്വ​ദേ​ശി ജാ​ജു​വി​ന്‍റെ മ​ക​ൻ ജ​ഗർ (21) ആണ് മരിച്ചത്.

ഇ​യാ​ളും സു​ഹൃ​ത്തും 28ന് ​വാ​ൽ​പ്പാ​റ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സോ​ള​യാ​ർ എ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ത്തെ ബി​ർ​ള വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പോ​യി. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നി​ടെ ജാ​ഗ​റി​ന് കാ​ലി​ട​റു​ക​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​ഞ്ച് ദി​വ​സ​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വാ​ൽ​പ്പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.​ സം​ഭ​വ​ത്തി​ൽ വാ​ൽ​പ്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.