ചങ്ങനാശേരി: കോഴിയെ കയറ്റിവന്ന പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു. ഇന്നലെ രാവിലെ 6.30ന് എന്‍എച്ച്-183 റോഡില്‍ തുരുത്തിയിലാണ് സംഭവം. ചങ്ങനാശേരി അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ (ഗ്രേഡ്) മുഹമ്മദ് താഹയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇലക്ട്രിക് പോസ്റ്റിലെ ലൈനുകള്‍ കട്ട് ചെയ്തു മാറ്റി വാഹനവും ഇലക്ട്രിക് പോസ്റ്റും റോഡ് അരികിലേക്ക് നീക്കി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.
ഓഫീസര്‍മാരായ സതീഷ് കുമാര്‍, ടി.എസ്. വിനോദ്, ഗിരീഷ് കുമാര്‍, ഗണേഷ്, അമല്‍ദേവ്, വി.എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പിക്കപ്പ് വാനിലുണ്ടായിരുന്ന ഒരാള്‍ക്കു പരിക്കേറ്റു. ഇയാളെ നാട്ടുകാര്‍ ഹോസ്പിറ്റലിലെത്തിച്ചിരുന്നു. പോലീസും കെഎസ്ഇബി അധികൃതരും സംഭവസ്ഥലത്തെത്തിയിരുന്നു.
തുരുത്തിയിൽ പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
01:26 AM Jun 03, 2023 | Deepika.com