കുറിച്ചി: സചിവോത്തമപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി ധര്‍ണ നടത്തി.
ആശുപത്രിയില്‍ കിടത്തി ചികിത്സാ വിഭാഗം പുനരാരംഭിക്കുക, അത്യാഹിത വിഭാഗം, ട്രോമാ കെയര്‍, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഡെന്റല്‍ വിഭാഗങ്ങള്‍ ആരംഭിക്കുക, 24 മണിക്കൂറും ആംബുലന്‍സ് സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി ഉന്നയിച്ചിരിക്കുന്നത്.
ആശുപത്രി സംരക്ഷണ സമിതി ചെയര്മാന് ഡോ. ബിനു സചിവോത്തമപുരം അധ്യക്ഷത വഹിച്ചു. സമിതി കണ്‍വീനര്‍ എന്‍.കെ. ബിജു വിഷയാവതരണം നടത്തി.
വി.ജെ. ലാലി, ജയ്മോന് സി.പി., പ്രസന്നന് ഇത്തിത്താനം, സി.എസ്. സുധീഷ്, എന്‍.ഡി. ബാലകൃഷ്ണന്, സുജാത ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശുപത്രി സംരക്ഷണ സമിതി ധര്‍ണ നടത്തി
01:26 AM Jun 03, 2023 | Deepika.com