കുറുമ്പനാടം: മാടപ്പള്ളി ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ നടന്നു. ചങ്ങനാശേരി സബ്ജില്ലയില് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ സ്കൂളാണിത്. നാലുവരെ ക്ലാസുകളില്‍ 102 വിദ്യാര്‍ഥികളാണ് ഇവിടെ പുതുതായി പ്രവേശനം നേടിയത്.
അക്ഷര ബലൂണുകളും സചിത്ര പുസ്തകങ്ങളും മധുര പലഹാരങ്ങളും നല്കി നവാഗതര്‍ക്ക് സ്വീകരണമൊരുക്കി. സ്കൂള്‍ മാനേജര്‍ റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് ഉദ്ഘാടനം നിര്‍വഹിച്ചു.
അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെറിന് അഞ്ചില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫിലോമിന മാത്യു എന്നിവർ നവാഗതരെ സ്വീകരിച്ചു. പഞ്ചായത്തംഗങ്ങളായ പി.എ. ബിന്സണ്, രതികല പി.എസ്., രമ്യ റോയി, പിടിഎ പ്രസിഡന്റ് ജോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കുറുമ്പനാടം സെന്റ് ആന്റണീസില്‍ പുതുതായി എത്തിയത് 102 കുട്ടികള്‍
01:26 AM Jun 03, 2023 | Deepika.com