കളമശേരി മെഡിക്കല്‍ കോളജിലെ സൈറ്റില്‍ നിന്ന് കേബിളുകള്‍ മോഷ്ടിച്ച തൊഴിലാളി അറസ്റ്റില്‍

01:02 AM Jun 03, 2023 | Deepika.com
കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നി​ര്‍​മാ​ണ സ്ഥ​ല​ത്തു നി​ന്ന് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. ഒ​ഡീ​ഷ രാ​ജ്‌​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ പ​രി​ക്ഷി​ത ബാ​രി​ക്കി(30)​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ ഇ​റ​ങ്ങി​യ ഇ​യാ​ളു​ടെ വ​യ​ര്‍ ഭാ​ഗം വീ​ര്‍​ത്തി​രി​ക്കു​ന്ന​ത് ക​ണ്ട് സൈ​റ്റി​ലു​ള്ള​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​യ​റി​നു ചു​റ്റും ചെ​റി​യ ക​മ്പി​ക​ള്‍ ചു​റ്റി​യി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ളു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് കേ​ബി​ളു​ക​ളും ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും ക​ട​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചു.
തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ ക​ണ്ടെ​ത്തി. പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് പ​രി​ക്ഷി​ത ക​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.