കണ്ണൂർ: സർക്കാർ, എയ്ഡസ് മേഖലയിൽ പഠിക്കാൻ അവസരം ലഭിക്കാത്ത വിദ്യാർഥികളോട് സർക്കാരും സർവകലാശാലകളും കാട്ടുന്ന വിദ്യാർഥി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർഥികളെ പുതിയ അധ്യയന വർഷത്തിൽ ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യിൽ രജിസ്റ്റർ ചെയ്യിക്കാൻ കണ്ണൂർ, കാസർഗോഡ്, വയനാട് മേഖലയിലെ സമാന്തര സ്ഥാപനങ്ങളുടെ കൺവൻഷൻ തീരുമാനിച്ചു.
സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാർഥികളെ ഇഗ്നോയിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് പഠിപ്പിക്കുക എന്ന പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. പാരലൽ കോളജ് അധ്യാപകർക്കായി ജൂൺ 10ന് ഇഗ്നോയുടെ ഇൻഡക്ഷൻ ക്ലാസ് നടത്താനും കൺവൻഷൻ തീരുമാനിച്ചു.
അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് സി. അനിൽകുമാർ മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. രാജീവൻ, ഭാരവാഹികളായ യു. നാരായണൻ, രാജേഷ് പാലങ്ങാട്ട്, കെ.പ്രകാശൻ, കെ.യു. യതീന്ദ്രൻ, റെനി തോമസ് എന്നിവർ പ്രസംഗിച്ചു.
ഒരു ലക്ഷം വിദ്യാർഥികൾ ഇഗ്നോയിൽ രജിസ്റ്റർ ചെയ്യും
12:52 AM Jun 03, 2023 | Deepika.com