കണ്ണൂർ: പാർലമെന്റ് ഉദ്ഘാടനത്തിന് ബിജെപി എംപിയായ ബ്രിജ് ഭൂഷണെ പങ്കെടുപ്പിച്ചത് അപമാനകരമാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ. ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യുകയും കർശനമായ നിയമ നടപടിക്ക് വിധേയനാക്കുകയും വേണം. മഹിളാ കോൺഗ്രസ് ഗുസ്തി താരങ്ങളോടൊപ്പമാണെന്നും ശ്രീജ മഠത്തിൽ പറഞ്ഞു.
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ പ്രകടനം നടത്തും. പ്രകടനത്തിൽ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. പ്രകടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ഡിസിസി ജനറൽ സെക്രട്ടറി സി.ടി. ഗിരിജ എന്നിവർ പങ്കെടുത്തു.
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം: മഹിള കോൺഗ്രസ്
12:52 AM Jun 03, 2023 | Deepika.com