മാഹി: മാഹിയിൽ നിന്ന് കാണാതായ യുവതിയെ മണിക്കൂറുകൾക്കുള്ളിൽ മാഹി പോലീസ് ബംഗ്ളൂരുവിൽ നിന്ന് കണ്ടെത്തി. വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയ 21 കാരിയെയാണ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം കണ്ടെത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിൽ യുവതി തലശേരിയിൽ നിന്ന് ബംഗളൂരുവിലേക്ക് ബസിലാണ് യാത്ര ചെയ്യുന്നതെന്ന് പോലീസ് കണ്ടെത്തി.
തുടർന്ന് പോലീസ് സംഘം ബസ് പിന്തുടർന്ന് കർണാടക പോലീസിന്റെ സഹായത്തോടെ കെങ്കേരിയിൽ വച്ച് യുവതിയെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു.
മാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ എസ്ഐ രാധാകൃഷ്ണൻ, മാഹി ക്രൈം സ്ക്വാഡ് എഎസ്ഐമാരായ പ്രസാദ് വളവിൽ, കിഷോർ കുമാർ, സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
മാഹിയിൽ നിന്ന് കാണാതായ യുവതിയെ കർണാടകയിൽ കണ്ടെത്തി
12:52 AM Jun 03, 2023 | Deepika.com