കൂട്ടുപുഴ: കൂട്ടുപുഴ അതിർത്തിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്ന എക്സൈസ് ചെക്ക്പോസ്റ്റ് വെള്ളം ഇല്ലാത്തതുകൊണ്ട് ഉദ്ഘാടനം വൈകുന്നു. എക്സൈസിന് പുതുതായി അനുവദിച്ച കണ്ടെയ്നർ ഓഫീസാണ് വെള്ളം ഇല്ലാത്തതുകൊണ്ട് ഉദ്ഘാടനം വൈകുന്നത്. ജോലികൾ എല്ലാം പൂർത്തിയായി വൈദ്യുതി കണക്ഷൻ അടക്കം ലഭിച്ചിട്ടും വെള്ളത്തിനുള്ള വഴി അന്വേഷിക്കുകയാണ്.
സമീപത്തെ ആർടിഒ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരും വെള്ളത്തിനായി ആശ്രയിക്കുന്നത് പുഴയെ ആണ്. മഴക്കാലം ആയാൽ വെള്ളം തീർത്തും മോശമാകുന്ന അവസ്ഥയാണ്. ആർടിഒ അധികാരികൾ കുഴൽ കിണറിനുള്ള പ്രൊപ്പോസൽ നൽകിയെങ്കിലും ജിയോളജി വിഭാഗം ഓപ്പൺ കിണറിനാണ് അനുമതി നൽകിയത്.
ഓപ്പൺ കിണർ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാത്തതുകൊണ്ട് ഉദ്ഘാടനം അനന്തമായി നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് തദ്ദേശവാസികൾ.
എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം വൈകുന്നു
12:52 AM Jun 03, 2023 | Deepika.com