കൊട്ടിയൂർ പന്ന്യാംമലയിൽ മാവോയിസ്റ്റ് സംഘമെത്തി
12:49 AM Jun 03, 2023 | Deepika.com
കൊട്ടിയൂർ: പന്ന്യാംമലയിലെ വീട്ടിൽ നാലംഗ മാവോയിസ്റ്റു സായുധസംഘമെത്തി. 31 ന് വൈകുന്നേരമാണ് കൊട്ടിയൂർ സ്വദേശി മുണ്ടക്കൽ അർജുനന്റെ വീട്ടിൽ മൂന്നു പുരുഷൻമാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം എത്തിയത്. വീട്ടിലെത്തിയ സംഘം ഭക്ഷണം പാചകം ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടശേഷം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. വൈകുന്നേരം ഏഴോടെ എത്തിയ സംഘം രാത്രി പത്തോടെയാണ് മടങ്ങിയത്. വീട്ടിലെത്തിയ സംഘം തങ്ങൾ മാവോയിസ്റ്റുകളാണന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ഉപദ്രവിക്കാൻ വന്നതല്ലെന്നും ഭക്ഷണത്തിനും ഫോൺ ചാർജ് ചെയ്യുന്നതിനുമാണ് വന്നതെന്നുമാണ് പറഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു.