ചെമ്പേരി: ചെറുപുഷ്പ മിഷൻലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും 2023-24 പ്രവർത്തന വർഷത്തിന്റെ തലശേരി അതിരൂപതാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തോടനുബന്ധിച്ചുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും.
ഇതോടൊപ്പം മാർഗരേഖ പ്രകാശനവും വൈസ് ഡയറക്ടേഴ്സ് മീറ്റും നടക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും. സിഎംഎൽ അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിക്കും.
അതിരൂപത ഡയറക്ടർ ഫാ.ജോസഫ് വടക്കേപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തും. വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ പാലാക്കുഴി തിരുബാലസഖ്യം മാർഗരേഖ പ്രകാശനം ചെയ്യും.പാസ്റ്ററൽ കോ-ഓർഡിനേറ്റർ റവ.ഡോ.ഫിലിപ്പ് കവിയിൽ മിഷൻ പച്ചക്കറി ഉദ്ഘാടനം ചെയ്യും. ഉന്നത വിജയികൾക്കുള്ള അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യും.
മിഷൻലീഗ്, തിരുബാലസഖ്യം പ്രവർത്തനവർഷ ഉദ്ഘാടനം ഇന്ന്
12:49 AM Jun 03, 2023 | Deepika.com