കൊട്ടിയൂര്‍: വാഹന ഗതാഗതം പൂർണമായും നിരോധിച്ച് നടത്തിയ നവീകരണത്തിനുശേഷം കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ-പാൽച്ചുരം റോഡ് വീണ്ടും തുറന്നു. കഴിഞ്ഞ മേയ് 15 മുതലായിരുന്നു നവീകരണം ആരംഭിച്ചത്. സ്ഥിരമായി പൊട്ടിപ്പൊളിയുന്നയിടങ്ങളില് ഇന്റർലോക്ക് പാകുകകയും ഹെയർപിൻ വളവുകളിലെ കുഴികൾ അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ടാറിംഗ് പൂർണമായും കഴിഞ്ഞിട്ടില്ല.
കൊട്ടിയൂർ വൈശാഖോത്സവത്തിന് ശേഷം ടാറിംഗ് പണികൾ നടത്തുമെന്ന് കരാറുകാരൻ അറിയിച്ചു.
കെആര്‍എഫ്ബിയുടെ നിയന്ത്രണത്തിലാണ് ചുരം റോഡ്. അതേ സമയം ഇന്റർലോക്ക് ചെയ്ത ഭാഗങ്ങളിൽ വാഹനങ്ങൾ തെന്നാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
ബോയ്സ് ടൗണ്‍ -പാല്‍ച്ചുരം റോഡ് തുറന്നു
12:49 AM Jun 03, 2023 | Deepika.com