കോയന്പത്തൂർ: രാജ്യാന്തര യോഗ മത്സരത്തിൽ സ്വർണമെഡൽ നേടിയ കോയന്പത്തൂരിലെ വിദ്യാർഥികൾക്ക് വിമാനത്താവളത്തിൽ സ്വീകരണം. ദേശീയ യോഗ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യോഗ മത്സരാർഥികൾക്കായി കംബോഡിയയിലെ സിയാം റീപ്പിലാണ് അന്താരാഷ്ട്ര യോഗ ചാന്പ്യൻഷിപ്പ് നടന്നത്.
27ന് നടന്ന ഈ മത്സരത്തിൽ ഇന്ത്യ, അർജന്റീന, തായ് ലാൻഡ്, കംബോഡിയ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ആർട്ടിസ്റ്റിക്, റിഥമിക്, അത് ലറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നടന്നു. മയൂർ ആസനം, തിരുവിക്രമ ആസനം, ശിരശാസനം, ചക്രാസനം തുടങ്ങി യോഗ മത്സരങ്ങൾ നടന്നു.
കോയന്പത്തൂരിൽ നിന്നുള്ള യോവ യോഗ അക്കാദമിയുടെ മുഖ്യ പരിശീലകൻ ഉൾപ്പെടെ ഏഴ് വിദ്യാർഥികളും പ്രശസ്ത യോഗ വേൾഡ് റെക്കോർഡ് വിദ്യാർഥിനി വൈഷ്ണവി പരിശീലിപ്പിച്ച ആറ് വിദ്യാർഥികളും സ്വർണമെഡലുകൾ നേടി.
രാജ്യാന്തര യോഗ മത്സരത്തിൽ സ്വർണമെഡൽ നേടിയ വിദ്യാർഥികൾക്ക് സ്വീകരണം
12:20 AM Jun 03, 2023 | Deepika.com