കോട്ടയം: സെര്‍വര്‍ തകരാറിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ വിതരണം സ്തംഭിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും ഉടന്‍ പ്രശ്നം പരിഹരിച്ച് റേഷന്‍ വിതരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ചു താലൂക്ക് കേന്ദ്രങ്ങളിലും അഞ്ചിനു രാവിലെ 10നു പ്രതിഷേധ ധര്‍ണ നടത്തും.
കോട്ടയത്ത് ജില്ലാ സപ്ലൈ ഓഫീസിനു മുമ്പില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ജില്ലാതല സമരം കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പാലായില്‍ മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസും ചങ്ങനാശേരിയില്‍ സപ്ലൈ ഓഫീസിനു മുന്പില് കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രാഹവും വൈക്കത്ത് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജും കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് കുന്നപ്പള്ളിയും സമര പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ് അറിയിച്ചു.
റേഷന്‍ വിതരണം പുനഃസ്ഥാപിക്കാൻ കേരള കോണ്‍ഗ്രസ് പ്രക്ഷോഭം അഞ്ചിന്
11:47 PM Jun 02, 2023 | Deepika.com