ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്തു

11:42 PM Jun 02, 2023 | Deepika.com
ഏ​റ്റു​മാ​നൂ​ർ: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വി​ധ​വ​യാ​യ വ​യോ​ധി​ക​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് രാ​ത്രി​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്തു.
ഏ​റ്റു​മാ​നൂ​ർ പാ​റ​ക​ണ്ടം കോ​ണി​ക്ക​ൽ ഭാ​ഗ​ത്ത് ശ്രീ​വി​ശ്വം വീ​ട്ടി​ൽ തു​ള​സി വി​ശ്വ​നാ​ഥി​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റാ​ണ് ത​ക​ർ​ത്ത​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത ഗേ​റ്റ് കോ​ണി​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം കൈ​ത്തോ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​രു മ​ണി​യോ​ടെ ശ​ബ്ദം കേ​ട്ട് തു​ള​സി പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ ജെ​സി​ബി​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് ഇ​വ​ർ പ​രാ​തി ന​ൽ​കി.
ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ത​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.