ഏറ്റുമാനൂർ: മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ഏറ്റുമാനൂർ നഗരസഭയിൽ ആർആർആർ (റിസോഴ്സ്, റീയൂസ്, റീസൈക്കിൾ) സെന്റർ ആരംഭിച്ചു. കേന്ദ്ര പാർപ്പിട നഗര കാര്യമന്ത്രാലയത്തിന്റെ കാമ്പയിനിന്റെ ഭാഗമായി “എന്റെ ജീവിതം എന്റെ ശുചിത്വ നഗരം’’ എന്ന പേരിൽ നഗരസഭ ആരംഭിച്ച കാമ്പയിനോട് അനുബന്ധിച്ചാണ് ആർആർആർ സെന്റർ തുറന്നത്.
കുടുംബശ്രീ കെട്ടിടത്തിനു സമീപം നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പടികര സെന്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ഷാജി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഫിറോസ് ഖാൻ, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ അഭിലാഷ് ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
മാലിന്യത്തിന്റെ അളവ് കുറയ്ക്കുവാനും ഉപയോഗശൂന്യമായ വസ്തുക്കളുടെ പുനരുപയോഗം പ്രാേത്സാഹിപ്പിക്കുവാനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പൊതു ജനങ്ങൾക്ക് നേരിട്ടോ ഹരിത കർമസേനയുടെ സഹായത്തോടു കൂടിയോ സെന്ററിൽ സാധനങ്ങൾ എത്തിക്കാം.
അഞ്ചുവരെ സെന്റർ പ്രവർത്തിക്കും.
ഏറ്റുമാനൂരിൽ ആർആർആർ സെന്റർ ആരംഭിച്ചു
11:42 PM Jun 02, 2023 | Deepika.com