ഏറ്റുമാനൂർ: കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന മാലിന്യ മുക്തം നവകേരളം കാമ്പയിനോടനുബന്ധിച്ച് ഏറ്റുമാനൂർ നഗരസഭ ഹരിത സഭ നടത്തും. അഞ്ചിന് രാവിലെ 10.30ന് ചെറുവാണ്ടൂർ കെഎൻബി ഓഡിറ്റോറിയത്തിൽ വച്ചാണ് ഹരിത സഭ നടത്തുന്നത്.
ശുചിത്വ, മാലിന്യ സംസ്കരണരംഗത്തു മുന്നേറ്റം നടത്തുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഹരിത സഭയിൽ നഗരസഭാ പരിധിയിലെ മുഴുവൻ പേരുടെയും സഹകരണമുണ്ടാകണമെന്നു ചെയർപേഴ്സൺ ലൗലി ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി, സെക്രട്ടറി ഫിറോസ് ഖാൻ എന്നിവർ അഭ്യർഥിച്ചു.
ഏറ്റുമാനൂരിൽ അഞ്ചിന് ഹരിത സഭ
11:42 PM Jun 02, 2023 | Deepika.com