അയര്‍ക്കുന്നം: ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുനാളിനു കൊടിയേറി. ഇന്നുമുതല്‍ 10 വരെ വൈകുന്നേരം അഞ്ചിനു ജപമാല, 5.30നു ദിവ്യബലി എന്നിവ നടക്കും.
ഇന്നു ഫാ. ജോസഫ് ജിബിന്‍ മുണ്ടശേരി, അഞ്ചിന് ഫാ. റൊണാള്‍ഡ് മാത്യു പുത്തന്‍പറമ്പില്‍, ആറിന് ഫാ. സണ്ണി വടക്കേയറ്റം, ഏഴിന് ഫാ. മാത്യു ഒഴത്തില്‍, എട്ടിന് ഫാ. സേവ്യര്‍ തൈപ്പാടത്ത്, ഒമ്പതിന് ഫാ. സിറിയക് മറ്റത്തില്‍, 10നു ഫാ. സേവ്യര്‍ മാമ്മൂട്ടില്‍ എന്നിവര്‍ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും.
നാളെ രാവിലെ എട്ടിന് ജപമാല, 8.30നു ദിവ്യബലി മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍. പ്രധാനതിരുനാള് ദിനമായ 11നു രാവിലെ 9.30നു ജപമാല, 10നു ആഘോഷമായ തിരുനാള്‍ ദിവ്യബലി. ഫാ. ജോണ്‍ ജിന്സണ് മറ്റുപ്പിള്ളിയില് കാര്‍മികത്വം വഹിക്കും. 12നു നേര്‍ച്ചവിളമ്പ്. തിരുനാളിനു മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍, ഫാ. ജോസഫ് ജിബിന്‍ മുണ്ടശേരി എന്നിവര്‍ നേതൃത്വം നല്‍കും.
തിരുനാളിനു കൊടിയേറി
11:41 PM Jun 02, 2023 | Deepika.com