ചെ​ങ്ങ​ന്നൂ​രി​ല്‍ ഇ​നി ബ​ന്ദി​പ്പൂ​ക്കാ​ലം

11:10 PM Jun 02, 2023 | Deepika.com
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ല്‍ ഇ​നി ബ​ന്ദി​പ്പൂ​ക്കാ​ലം. ഓ​ണം വി​പ​ണി മു​ന്നി​ല്‍​ക​ണ്ട് അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പ്പെ​ടു​ത്തിയാണ്്‍ ബ​ന്ദി​പ്പൂ കൃ​ഷി തു​ട​ങ്ങിയിരിക്കുന്നത്. ആ​റ്, ഒ​മ്പ​ത്, 23 വാ​ര്‍​ഡു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം ബ​ന്ദിത്തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് കൃ​ഷിപ്പണികൾ ചെയ്യുന്നത്
ഓ​ണ​ക്കാ​ലം ല​ക്ഷ്യംവച്ച് കു​റ്റി​മു​ല്ല​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ബ​ന്ദിത്തൈ​ക​ളു​ടെ ന​ടീ​ല്‍ക​ര്‍​മം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൂ​സ​മ്മ ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു.

ഐ എംഎ ​ദ​ക്ഷി​ണ മേ​ഖ​ലാ
ആ​രോ​ഗ്യ സെ​മി​നാ​ർ നാ​ളെ

ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ നാ​ളെ ആ​ല​പ്പു​ഴ ഓ​ക്സി​ജ​ൻ റി​സോ​ർ​ട്ടി​ൽ ന​ട​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ആ​ധു​നി​ക ചി​കി​ത്സാ രീ​തി​ക​ളെ ക്കു​റി​ച്ച് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സും ച​ർ​ച്ച​യും ന​ട​ത്തും.
കേ​ര​ള​ത്തി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ൽനി​ന്നായി ​നൂറ്റന്പതിലധി​കം ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും . ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ യോ​ഗം വി​ല​യി​രു​ത്തും. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ൽ​ഫി നൂ​ഹു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ല​പ്പു​ഴ​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​കൃ​ഷ്ണ​കു​മാ​ർ, ഡോ.​എ​ൻ. അ​രു​ൺ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​ആ​ർ. എം. ​നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.