കടപ്ലാമറ്റം: കുണുക്കന്പാറ സാംസ്കാരിക നിലയം നിര്‍മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആക്ഷേപവുമായി എല്‍ഡിഎഫ്. കെട്ടിടനിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി 15 ലക്ഷം രൂപയുടെ പാറപൊട്ടിച്ച് കടത്തിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.കെ. സജി സഭക്കാട്ടിലും കണ്‍വീനര്‍ ബാബു ഏബ്രഹാമും ആരോപിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതനുസരിച്ച് പാറപൊട്ടിക്കല്‍ നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഭാരവാഹികള്‍ പറയുന്നു. നിയമാനുസൃതം സാംസ്കാരിക നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് എല്‍ഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
പാലാ സെന്റ് തോമസില്‍ പ്ലസ് വണ്ണിന്
പെണ്‍കുട്ടികള്‍ക്കും പ്രവേശനം
പാലാ: പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. അത്യാധുനിക നിലവാരത്തില്‍ പണിത പുതിയ സ്കൂള്‍ കെട്ടിടത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1998 ല്‍ പ്ലസ് ടു ആരംഭിച്ച സ്കൂളില്‍ രണ്ടു സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്.
വികസനത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് എല്‍ഡിഎഫ്
10:39 PM Jun 02, 2023 | Deepika.com