പൂഞ്ഞാർ: സെന്റ് ആന്റണീസ് സ്കൂൾ, ഈസ്റ്റ് ബാങ്ക്, വില്ലേജ് ഓഫീസ്, പ്രധാന മൂന്ന് ആരാധനാലയങ്ങളായ മങ്കുഴി ക്ഷേത്രം, ആശ്രമ ദേവാലയം, പള്ളികുന്ന് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി.
സ്ഥലമില്ലെന്നു പറഞ്ഞ് അധികാരികളും ജനപ്രതിനിധികളും ഒഴിഞ്ഞു മാറുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജിന് സ്ഥലം കണ്ടെത്തിയതു പോലെ തന്നെ വെയിറ്റിംഗ് ഷെഡ് പണിയുന്നതിനു ആവശ്യമായ റവന്യു ഭൂമി വില്ലേജ് ഓഫീസിനും സമീപമുണ്ട്.
റവന്യു ഭൂമി വീണ്ടെടുത്ത് ജനങ്ങളുടെ ആവശ്യമായ വെയിറ്റിംഗ് ഷെഡ് പ്രധാന ജംഗ്ഷനിൽ നിർമിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം വേണം
10:39 PM Jun 02, 2023 | Deepika.com