കുറവിലങ്ങാട്: സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സ്ഥാനാര്‍ഥി ടോമി ജേക്കബ് മാക്കിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം.
തെരഞ്ഞെടുപ്പും വോട്ടെണ്ണലും വീഡിയോയില്‍ പകര്‍ത്താന്‍ കോടതി വരണാധികാരിയോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി അഡ്വക്കറ്റ് കമ്മീഷനെയും കോടതി നിയോഗിച്ചിട്ടുണ്ട്. വിവിധ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചെലവ് പരാതിക്കാരനോട് കണ്ടെത്താനും കോടതി നിര്‍ദേശം നല്കി.
നാളെ രാവിലെ എട്ടുമുതല്‍ നാലുവരെ സെന്റ് മേരീസ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലാണ് തെരഞ്ഞെടുപ്പ്.
വിളക്കിത്തല നായര്‍ സമാജം വാര്‍ഷികം
രാമപുരം: ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക, ഉദ്യോഗ നിയനങ്ങളില് പ്രത്യേക സംവരണം തുടങ്ങി വിളക്കിത്തലനായര്‍ സമുദായം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. സമാജം മീനച്ചില്‍ താലൂക്ക് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് സി.ബി.സന്തോഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന രക്ഷാധികാരി അഡ്വ. കെ.ആര്.സുരേന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സമാജം സംസ്ഥാന വൈസ് പ്രസിഡന്റും കേരള ഖാദി ബോര്‍ഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു ജോണ്‍ പുതിയിടത്തു ചാലില്‍, എം.എന്‍. മോഹനന്, കെ.കെ. അനില്‍കുമാര്‍, പ്രദീപ് പണിക്കര്‍, വിശാഖ് ചന്ദ്രന്, ബിന്ദു ബിജു, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പാലാ സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
കുറവിലങ്ങാട് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്: പോലീസ് സംരക്ഷണത്തിന് കോടതി നിര്‍ദേശം
10:37 PM Jun 02, 2023 | Deepika.com