മുടപ്പല്ലൂർ: മുടപ്പല്ലൂർ ഗവ ഹൈസ്കൂളിൽ 2023-24 അധ്യയന വർഷത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ നാളെ രാവിലെ 11ന് അഭിമുഖത്തിനായി ഓഫീസിൽ എത്തണം. അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഹിന്ദി എന്നീ തസ്തികകളിലേക്ക് ഒഴിവുണ്ട്. യോഗ്യതയുള്ളവർ നാളെ രാവിലെ 11ന് സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് അധികൃതർ അറിയിച്ചു.
മംഗലംഡാം: ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, ബോട്ടണി, കണക്ക് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
മലന്പുഴ: ആനക്കൽ ഗവ ട്രൈബൽ വെൽഫയർ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസ്ടി, യുപിഎസ്ടി, എച്ച്എസ്ടി കണക്ക് തസ്തികകളിൽ അധ്യാപക നിയമനം. താല്പര്യമുള്ളവർ അസൽ രേഖകളുമായി നാളെ രാവിലെ 10.30 ന് സ്കൂളിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോണ്: 04912811081.
അധ്യാപക ഒഴിവുകൾ
12:52 AM Jun 02, 2023 | Deepika.com