ചങ്ങനാശേരി: എംജി സര്‍വകലാശാല 2020-23 വര്‍ഷത്തെ ബിരുദ വിദ്യാര്‍ഥികളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിന് അഭിമാനാര്‍ഹമായ നേട്ടം. ബികോമിനു ഫാത്തിമ ഷിബു, ബിസിഎയ്ക്ക് ക്രിസ്റ്റി അന്‍സാ ഏബ്രഹാം, ബിബിഎക്ക് മേഘ റബേക്കാ ജോര്‍ജ്, ബിഎസ്സി ജിയോളജിക്ക് ഗോപിക മോഹന്‍ എന്നിവര്‍ ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കി.
ഇവരെ കൂടാതെ ബികോം വിഷയത്തില്‍ ചിന്മയി ശങ്കര്‍ അഞ്ചാം റാങ്ക്, അനിമ കൃഷ്ണ ആറാം റാങ്ക്, ആര്യ എസ്. ഷൈന്‍ ഏഴാം റാങ്ക്, പ്രീതി ഫിലിപ്പ്, അജയ് പി.എ എന്നിവര്‍ ഒമ്പതാം റാങ്ക്, ശ്രീവള്ളി ദാസ്, മെര്ലിന് ജയിംസ് എന്നിവര്‍ 10-ാം റാങ്കുകളും കരസ്ഥമാക്കി.
ബിസിഎയ്ക്ക് അക്ഷയ എസ്. നാലാം റാങ്കും സാന്ദ്രാ കൃഷ്ണന് ഏഴാം റാങ്കും ബിബിഎയ്ക്ക് അശ്വിന്‍കുമാര്‍ രണ്ടാം റാങ്കും റോസ്മേരി തോമസ് അഞ്ചാം റാങ്കും മെര്ലിന് അനില്‍ ജോസഫ് ഏഴാം റാങ്കും നേടി.
ബിഎസ്സി ജിയോളജിയില്‍ ഹന്നാ മര്‍ത്താ സജീവ് ആറാം റാങ്കും അനു മാത്യു 10-ാം റാങ്കും ബിഎസ്സി സൈക്കോളജിയില്‍ അമല തോമസ് നാലാം റാങ്കും സാന്ദ്രാ സജീവ് ഏഴാം റാങ്കും കരസ്ഥമാക്കി.
ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ, പ്രിന്‍സിപ്പല്‍ ഫാ. ജോഷി ചീരാംകുഴി സിഎംഐ എന്നിവര്‍ അഭിനന്ദിച്ചു.
റാങ്കുകളുടെ അഭിമാന തിളക്കത്തിൽ ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ്
12:47 AM Jun 02, 2023 | Deepika.com