ചങ്ങനാശേരി: കേരളത്തിലെ ബാങ്കുകളെ പഴിചാരി സിവില്‍ സപ്ലൈസ് മന്ത്രി നെല്‍കര്‍ഷകരെ നെല്ലിന്റെ പണം കൊടുക്കാതെ കബളിപ്പിക്കുകയാണെന്നു നെല്‍കര്‍ഷക സമര സമിതി ചെയര്മാന് വി.ജെ. ലാലി.
ബാങ്കുകളുമായി ധാരണയിലെത്താതെ മില്ലുകാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരമുണ്ടാക്കികൊടുക്കുക്കുകയാണ് സര്‍ക്കാരെന്നും ലാലി ആരോപിച്ചു. നെല്‍ കര്‍ഷക സംരക്ഷണ സമിതി ചങ്ങനാശേരിയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്‍വീനര്‍ സന്തോഷ് പറമ്പിശേരിയുടെ അധ്യക്ഷതയില്‍ കോ-കോര്‍ഡിനേറ്റര്‍ അനിയന്‍കുഞ്ഞ് മുഖ്യപ്രസംഗം നടത്തി. കണ്‍വീനര്‍മാരായ എ.കെ. രവീന്ദ്രന്, അനൂപ് എസ്. പാലാത്ര, പാപ്പച്ചന് നേര്യംപറമ്പില്‍, പി.ടി. രാജപ്പന്, സുഭാഷ് പറമ്പിശേരി, ജോര്‍ജ് മാത്യു വട്ടക്കളം, അപ്പച്ചന്‍കുട്ടി, അനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ബാങ്കുകളെ പഴിചാരി മന്ത്രി കര്‍ഷകരെ കബളിപ്പിക്കുന്നു: വി.ജെ. ലാലി
12:47 AM Jun 02, 2023 | Deepika.com